Mar 20, 2024 12:01 PM

ജീവിതത്തിൽ സന്തോഷിക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമോ? മനസ്സിന് ആശ്വാസം നൽകുന്ന ഒരു ചെറിയ കാര്യത്തിലെങ്കിലും സന്തോഷം വന്നുചേരാറുണ്ട്. ലോകം ഇന്ന് സന്തോഷ ദിന (World Happy Day 2024) മായി കൊണ്ടാടുമ്പോൾ ഏറ്റവും സന്തോഷമുള്ള രാജ്യം ഏതായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? അതിന് ഉത്തരം ഫിൻലാൻഡ് ആണ്. വേൾഡ് ഹാപ്പിയസ്റ്റ് റിപ്പോർട്ട് പ്രകാരം, ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തുട‍ർച്ചയായ ഏഴാം തവണയാണ് ഫിൻലാൻഡ് ഒന്നാമത് എത്തുന്നത്.

ഡെൻമാർക്ക്, ഐസ്‍ലാൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളാണ് ഫിൻലാൻഡിനു ശേഷം പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. പട്ടികയിൽ ഏറ്റവും ഒടുവിൽ, 143 സ്ഥാനത്ത് അഫ്ഗാനിസ്ഥാൻ ആണ്. പട്ടികയിൽ ആദ്യ 20 സ്ഥാനങ്ങളിൽ അമേരിക്കയും ജർമനിയും ഇല്ല. അമേരിക്ക 23 സ്ഥാനത്തേക്ക് താഴ്ന്നപ്പോൾ ജ‍ർമനി 24-ാം സ്ഥാനത്താണ്. ആദ്യമായാണ് അമേരിക്കയും ജർമനിയും 20ന് താഴേക്ക് പോകുന്നത്. കോസ്റ്റാറിക്ക, കുവൈറ്റ് രാജ്യങ്ങൾ യഥാക്രമം 12, 13 സ്ഥാനങ്ങളിൽ ഇടംപിടിച്ചു.

ഒന്നരക്കോടിയോളം ആളുകൾ അധിവസിക്കുന്ന നെതർലാൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ആദ്യ പത്തിലുണ്ട്. മൂന്ന് കോടിയിലധികം ജനസംഖ്യയുള്ള കാനഡയും യുകെയും ആദ്യ 20ലും ഇടംപിടിച്ചു. അതേസമയം പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 126ൽ തന്നെ തുടരുകയാണ്. 2006 - 2010 കാലയളവ് മുതൽ അഫ്ഗാനിസ്ഥാൻ, ലെബനൻ, ജോ‍ർധാൻ എന്നീ രാജ്യങ്ങളുടെ സ്ഥാനം താഴേക്കാണ്. എന്നാൽ, സെർബിയ, ബൾഗേറിയ, ലാത്വിയ തുടങ്ങിയ രാജ്യങ്ങൾ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്നുണ്ട്.

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങൾ1)  ഫിൻലാൻഡ് 2)ഡെൻമാർക്ക് 3)ഐസ്‍ലാൻഡ് 4)സ്വീഡൻ 5)ഇസ്രായേൽ 6)നെതർലാൻഡ് 7)നോർവേ 8)ലക്സംബർഗ് 9)സ്വിറ്റ്സർലാൻഡ് 10)ഓസ്ട്രേലിയ 11)ന്യൂസിലാൻഡ് 12)കോസ്റ്ററിക്ക 13)കുവൈറ്റ് 14)ഓസ്ട്രിയ 15)കാനഡ 16)ബെൽജിയം 17)അയർലാൻഡ് 18)ചെക്കിയ 19)ലിത്വാനിയ 20)യുകെ

വേൾഡ് ഹാപ്പിയസ്റ്റ് റിപ്പോർട്ട് ഐക്യരാഷ്ട്ര സഭയുടെ പിന്തുണയോടെയാണ് വേൾഡ് ഹാപ്പിയസ്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്നത്. ജനങ്ങളുടെ ജീവിത സംതൃപ്തി, പ്രതിശീ‍ർഷ ജിഡിപി, സാമൂഹ്യ പിന്തുണ, ആരോഗ്യകരമായ ആയുർദൈർഘ്യം, ജീവിത സ്വാതന്ത്ര്യം, അഴിമതി തുടങ്ങിയ വിവിധ വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് തയ്യാറാക്കുന്നത്.


(World Happy Day

Top Stories