17കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ

17കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ
Feb 23, 2026 10:38 AM | By Editor

കോന്നി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ കോന്നി പോലീസ് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു.

തണ്ണിത്തോട് മൂഴി എന്ന സ്ഥലത്ത് അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട് കൂത്താടിമൺ സ്വദേശി വലിയതറയിൽ വീട്ടിൽ അഭിജിത്ത് (28) എന്നിവരാണ് കോന്നി പോലീസിന്റെ പിടിയിലായത്. ഇവർ V കോട്ടയം, വെള്ളപ്പാറ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച അഭിജിത്ത് പത്തനംതിട്ടയിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സുഹൃത്തായ അനന്തുവിന് അയച്ചുകൊടുക്കുകയും ആയിരുന്നു.

തുടർന്ന് ഈ ദൃശ്യങ്ങൾ പെൺകുട്ടിക്ക് വാട്സാപ്പിൽ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയ അനന്തു കുട്ടിയെ പൂങ്കാവിലുള്ള വാടക വീട്ടിലെത്തിച്ചും പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത കോന്നി പോലീസ് അനന്തുവിനെ V കോട്ടയത്തെ വാടകവീട്ടിൽ നിന്നും , അഭിജിത്തിനെ എറണാകുളത്തു നിന്നും പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ SHO രാജഗോപാൽ , S I ശ്യാം , പോലീസ് ഉദ്യോഗസ്ഥരായ സൈഫുദ്ദീൻ , അഭിലാഷ്, അമൽ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

KONNI

Related Stories
എം.സി റോഡിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; പന്തളം കുരമ്പാലയിലാണ് സംഭവം

Sep 27, 2025 10:29 AM

എം.സി റോഡിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; പന്തളം കുരമ്പാലയിലാണ് സംഭവം

എം.സി റോഡിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; പന്തളം കുരമ്പാലയിലാണ്...

Read More >>
വന്യമൃഗ ശല്യത്തിനെതിരായ തീഷ്ണമായ പ്രതികരണം; ജനീഷ് കുമാര്‍ എംഎല്‍എയെ പിന്തുണച്ച് സിപിഐഎം ജില്ലാ സെക്രട്ടറി

May 15, 2025 10:59 AM

വന്യമൃഗ ശല്യത്തിനെതിരായ തീഷ്ണമായ പ്രതികരണം; ജനീഷ് കുമാര്‍ എംഎല്‍എയെ പിന്തുണച്ച് സിപിഐഎം ജില്ലാ സെക്രട്ടറി

വന്യമൃഗ ശല്യത്തിനെതിരായ തീഷ്ണമായ പ്രതികരണം; ജനീഷ് കുമാര്‍ എംഎല്‍എയെ പിന്തുണച്ച് സിപിഐഎം ജില്ലാ...

Read More >>
കോന്നിയിൽ കാറുകൾ കൂട്ടിയിടിച്ച് മറിഞ്ഞ് 6 പേർക്ക് പരുക്ക്..

Mar 27, 2024 12:00 PM

കോന്നിയിൽ കാറുകൾ കൂട്ടിയിടിച്ച് മറിഞ്ഞ് 6 പേർക്ക് പരുക്ക്..

കോന്നിയിൽ കാറുകൾ കൂട്ടിയിടിച്ച് മറിഞ്ഞ് 6 പേർക്ക്...

Read More >>
ശിവദാസൻ നായരെ ചീഫ് കോർഡിനേറ്ററാക്കി പത്തനംതിട്ടയിൽ സമിതി

Mar 23, 2024 12:54 PM

ശിവദാസൻ നായരെ ചീഫ് കോർഡിനേറ്ററാക്കി പത്തനംതിട്ടയിൽ സമിതി

ശിവദാസൻ നായരെ ചീഫ് കോർഡിനേറ്ററാക്കി പത്തനംതിട്ടയിൽ...

Read More >>
പത്തനംതിട്ട കോൺഗ്രസിന് തലവേദനയാകുമോ? യുഡിഎഫ് കൺവൻഷനിൽ നിന്ന് കെ ശിവദാസൻ നായർ വിട്ടുനിന്നു

Mar 20, 2024 11:22 AM

പത്തനംതിട്ട കോൺഗ്രസിന് തലവേദനയാകുമോ? യുഡിഎഫ് കൺവൻഷനിൽ നിന്ന് കെ ശിവദാസൻ നായർ വിട്ടുനിന്നു

പത്തനംതിട്ട തലവേദനയാകുമോ? യുഡിഎഫ് കൺവൻഷനിൽ നിന്ന് കെ ശിവദാസൻ നായർ...

Read More >>
Top Stories