ചുട്ടുപൊള്ളുന്ന തീരക്കടൽ; മീനുകൾ ആഴക്കടലിലേക്ക്, വിപണിയിൽ വൻ വിലക്കയറ്റം

ചുട്ടുപൊള്ളുന്ന തീരക്കടൽ; മീനുകൾ ആഴക്കടലിലേക്ക്, വിപണിയിൽ വൻ വിലക്കയറ്റം
Mar 31, 2026 11:25 AM | By Editor

സംസ്ഥാനത്ത് വേനൽ കടുത്തതോടെ തീരക്കടലിൽ മത്സ്യലഭ്യത വൻതോതിൽ കുറയുന്നു. ചൂട് വർധിച്ചതും കടൽവെള്ളത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതുമാണ് മീനുകൾ തീരം വിടാൻ കാരണം. ഇതോടെ വിപണിയിൽ മത്തി, അയല തുടങ്ങിയ ജനപ്രിയ ഇനങ്ങൾക്ക് വില കുതിച്ചുയരുകയാണ്.

സാധാരണ വേനൽക്കാലത്ത് മത്സ്യലഭ്യത കുറയാറുണ്ടെങ്കിലും ഇത്തവണ സ്ഥിതി അതീവ ഗുരുതരമാണെന്ന് കുഫോസ് വൈസ് ചാൻസലർ പ്രഫ. എ. ബിജുകുമാർ ചൂണ്ടിക്കാട്ടുന്നു. തീരക്കടൽ വേഗത്തിൽ ചൂടുപിടിക്കുന്നതോടെ തണുപ്പ് തേടി മീനുകൾ ആഴക്കടലിലേക്ക് നീങ്ങുകയാണ്. ഉപരിതല മത്സ്യങ്ങളായ മത്തി, അയല, കിളിമീൻ എന്നിവയുടെ ലഭ്യതയിലാണ് വലിയ ഇടിവുണ്ടായിരിക്കുന്നത്. നിലവിൽ ആഴക്കടൽ ട്രോളറുകൾക്ക് ഈ മീനുകൾ ധാരാളമായി ലഭിക്കുന്നത് ഇതിന് തെളിവാണ്. ചൂട് ഇനിയും കൂടിയാൽ കടലിൽ 'ഓക്സിജൻ മിനിമം സോണുകൾ' രൂപപ്പെടാൻ സാധ്യതയുണ്ട്. ശ്വസിക്കാൻ ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുന്നതോടെ മീനുകൾ ഈ മേഖലകളിൽ നിന്ന് പൂർണ്ണമായും ഒഴിഞ്ഞുപോകും. വരും ദിവസങ്ങളിൽ ശക്തമായ വേനൽമഴ ലഭിച്ചാൽ മാത്രമേ ഇതിനൊരു ആശ്വാസമാകൂ..

ലഭ്യത കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികളും വലിയ പ്രതിസന്ധിയിലാണ്. പുലർച്ചെ കടലിൽ പോയിട്ടും നിസ്സാരമായ അളവിൽ മാത്രമാണ് മീൻ ലഭിക്കുന്നത്. ഇതിനിടയിൽ മണ്ണെണ്ണ, പാചകവാതക ക്ഷാമം കൂടി വന്നതോടെ മത്സ്യബന്ധന മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

kerala-fish

Related Stories
സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍ മാറ്റം

Aug 15, 2026 02:11 PM

സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍ മാറ്റം

സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍...

Read More >>
വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി നൽകി

Aug 13, 2026 03:55 PM

വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി നൽകി

വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി...

Read More >>
പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ തിരിച്ചിറക്കി

Jul 31, 2026 03:59 PM

പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ തിരിച്ചിറക്കി

പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ...

Read More >>
മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ

Jul 31, 2026 02:28 PM

മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ

മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍...

Read More >>
പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്ക് ഉടൻ സസ്പെൻഷൻ നടപടി

Jul 28, 2026 02:25 PM

പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്ക് ഉടൻ സസ്പെൻഷൻ നടപടി

പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്ക് ഉടൻ സസ്പെൻഷൻ നടപടി...

Read More >>
തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ സ്വര്‍ണവില  വര്‍ധിച്ചു

Jul 21, 2026 01:19 PM

തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു

തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ സ്വര്‍ണവില ...

Read More >>
Top Stories