ഹൈലൈറ്റ്:
പള്ളികളിൽ ഇമാമുമാർ ആയി നിരവധി മലയാളികൾ ജോലി ചെയ്യുന്നുണ്ട്.
അടിസ്ഥാന ശമ്പളത്തിന്‍റെ 50 ശതമാനം പ്രതിമാസം ഉയർത്താൻ ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
യുഎഇ: ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേസ് ആൻഡ് എൻഡോവ്മെന്‍റിന് കീഴിൽ വരുന്ന പള്ളികളിലെ ഇമാമുമാർക്കും ജീവനക്കാർക്കും ഉൾപ്പടെ അടിസ്ഥാന ശമ്പളത്തിന്‍റെ 50 ശതമാനം പ്രതിമാസ ആനുകൂല്യമായി നൽകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന്‍റെ പിന്തുണയോടെയാണ് ആനുകൂല്യം വർധിപ്പിച്ചിരിക്കുന്നത്. ജിഎഐഎഇ ചെയർമാൻ ഡോ. ഉമർ ഹബ്തൂർ അൽ ദാരി ആണ് ഇക്കാര്യം അറിയിച്ചത്.
വിശ്വാസികൾക്ക് പ്രാർഥനക്കുള്ള നല്ല അന്തരീക്ഷം ആണ് ഒരുക്കിയിരിക്കുന്നത്. ഇമാമുമാർക്കും മുഅദ്ദിനുകൾക്കും വലിയ രീതിയിൽ അഭിനന്ദനം നൽകി. മസ്ജിദുകളിലെ ജീവനക്കാർക്കും ജി.എ.ഐ.എ.ഇക്കും നൽകുന്ന പിന്തുണ വളരെ വലുതാണ്.അതിന്റെ നന്ദി അറിയിച്ചു. യു.എ.ഇയിലെ പള്ളികളിൽ ഇമാമുമാർ ആയി നിരവധി മലയാളികൾ ജോലി ചെയ്യുന്നുണ്ട്. പ്രസിഡന്‍റിന്‍റെ ആനുകൂല്യം വർധിപ്പിച്ചുള്ള പ്രഖ്യാപനം ഇവർക്കെല്ലാം പ്രയോജനമാകും.
Allowance of 50 percent of the basic salary for church imams; By order of Sheikh Muhammad Nahyan