ചൂടല്ലേ, നീലഗിരിക്ക് പോകാം; ഊട്ടി - കൂനൂർവഴി ടോയ് ട്രെയിനിൽ ഒരു അടിപൊളി യാത്ര, സർവീസ് മാർച്ച് 29 മുതൽ

ചൂടല്ലേ, നീലഗിരിക്ക് പോകാം; ഊട്ടി - കൂനൂർവഴി ടോയ് ട്രെയിനിൽ ഒരു അടിപൊളി യാത്ര, സർവീസ് മാർച്ച് 29 മുതൽ
Mar 21, 2024 11:58 AM | By Editor

അവധിക്കാലം എത്തിയതോടെ സഞ്ചാരികളുടെ പ്രിയ കേന്ദ്രമായ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലേക്ക് പ്രത്യേക ടോയ് ട്രെയിൻ എത്തും. മേട്ടുപ്പാളയം - ഊട്ടി - കൂനൂർ - ഊട്ടി റൂട്ടിലാണ് സതേൺ റെയിൽവേ സേലം ഡിവിഷൻ അനുവദിച്ചു. 2024 മാർച്ച് 29 മുതൽ ജൂലൈ ഒന്നുവരെ ട്രെയിൻ സർവീസ് നടത്തും.മാർച്ച് 29 മുതൽ, വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ കൂനൂരിനും കൂനൂർ - ഊട്ടിക്കുമിടയിൽ ട്രെയിൻ ഓടുമെന്ന് അധികൃതർ അറിയിച്ചു. വിനോദസഞ്ചാരികളുടെ സൗകര്യാർഥം മാർച്ച് 29 മുതൽ ജൂലൈ ഒന്നുവരെയുള്ള കാലയളവിൽ വെള്ളി, ഞായർ ദിവസങ്ങളിൽ മേട്ടുപ്പാളയം - ഊട്ടി, ശനി, ഞായർ ദിവസങ്ങളിൽ ഊട്ടി - മേട്ടുപ്പാളയംവരെ സർവീസ് നടത്തുന്ന പ്രത്യേക പർവത ട്രെയിനിൻ്റെ ഷെഡ്യൂൾ സേലം ഡിവിഷൻ തയാറാക്കിയിട്ടുണ്ട്.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ചൂട് ഉയർന്ന തോതിൽ തുടരുന്ന സാഹചര്യത്തിലാണ് തണുപ്പും മഞ്ഞും നിറഞ്ഞ റൂട്ടിൽ സതേൺ റെയിൽവേ പ്രത്യേക ടോയ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. അന്താരാഷ്‌ട്ര വിനോദസഞ്ചാര കേന്ദ്രമായ നീലഗിരിയിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ കൂടുതൽ സഞ്ചാരികൾ എത്തുന്ന സമയയാണ്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് ഇവിടേക്ക് എത്തുന്നത്. ദിനം പ്രതി എത്തുന്ന സഞ്ചാരികളുടെ എണ്ണം നീലഗിരിയിൽ ഉയർന്ന തോതിലാണ്.

അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ ആസ്വദിച്ച് യാത്രക്കാർക്ക് ഈ പാതയിലൂടെ സഞ്ചരിക്കാനാകും. 206 പാലങ്ങളിലൂടെയും 16 ഗുഹകളിലൂടെയുമാണ് ട്രെയിൻ കടന്നുപോകുക. കുന്നുകളും താഴ് വാരങ്ങളാലും സമ്പന്നമാണ് നീലഗിരി. ഏപ്രിൽ, മെയ് മാസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ ചൂട് ഉയർന്ന തോതിൽ തുടരുമ്പോൾ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുക.


If it's not hot, let's go to the Nilgiris; A cool ride on the Toy Train via Ooty - Coonoor, service from March 29

Related Stories
വേനല്‍ ചൂടില്‍; ഒരു 'കൂള്‍' യാത്രയാകാം, ഇതാ കേരളത്തിലെ ഇടങ്ങള്‍

Mar 23, 2024 01:10 PM

വേനല്‍ ചൂടില്‍; ഒരു 'കൂള്‍' യാത്രയാകാം, ഇതാ കേരളത്തിലെ ഇടങ്ങള്‍

വേനല്‍ ചൂടില്‍; ഒരു 'കൂള്‍' യാത്രയാകാം, ഇതാ കേരളത്തിലെ...

Read More >>
കള്ളും കരിമീനും കഴിക്കാം; കായലിലൂടെയും ഉൾത്തോടുകളിലൂടെയും ബോട്ടിൽ പോകാം

Mar 21, 2024 11:54 AM

കള്ളും കരിമീനും കഴിക്കാം; കായലിലൂടെയും ഉൾത്തോടുകളിലൂടെയും ബോട്ടിൽ പോകാം

കള്ളും കരിമീനും കഴിക്കാം; കായലിലൂടെയും ഉൾത്തോടുകളിലൂടെയും ബോട്ടിൽ...

Read More >>
Top Stories